Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഹമാസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഇന്ത്യൻ സൈബര്‍ ഫോഴ്സ് ഹാക്ക് ചെയ്തു

October 09, 2023

Malayalam_Qatar_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദില്ലി: ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യുപ്പെട്ടു. 'ഹമാസ് പി.എസ്' എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗിന് പിന്നില്‍ ഇന്ത്യൻ ഹാക്കര്‍മാരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ സൈബര്‍ ഫോഴ്സിന്റെ എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിൽ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസും ഐഎസ്ഐഎസും ഒരുപോലെയാണെന്നും, 'ഇസ്രായേലിന് ഒപ്പം' എന്ന ഹാഷ് ടാഗും പോസ്റ്റിലുണ്ട്.  

Hamas Official Website Taken Down!

Target: https://t.co/mCUAumUPTW

Check Host: https://t.co/iW67rJGvyp

Hamas = ISIS#WeStandWithIsrael pic.twitter.com/xYN1vbm3RA

— Indian Cyber Force (@CyberForceX) October 8, 2023

 

കൂടാതെ, ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക - സൈനിക സഹായം നൽകും. സാമ്പത്തിക - സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.

അതേസമയം, ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. 7000ല്‍ അധികം റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ ഗസയില്‍ കരമാര്‍ഗവും കടല്‍ മാര്‍ഗവും ആകാശ മാര്‍ഗവും പ്രതിരോധം തീര്‍ക്കുകയാണ് ഇസ്രയേല്‍. കൊല്ലപ്പെട്ടവരുടെ എണ്ണം 1100 കടന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News