Breaking News
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു |
സൗദിയിൽ നിയമലംഘകരെ അതിര്‍ത്തികടക്കാൻ സഹായിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിൽ 

January 30, 2024

news_malayalam_arrest_updates_in_saudi

January 30, 2024

ന്യൂസ്‌റൂം ബ്യുറോ

ജിസാന്‍- സൗദി അറേബ്യയിലെ ജിസാനിൽ നിയമലംഘകരെ അതിര്‍ത്തികടക്കാൻ സഹായിക്കുന്നതിനിടെ ഇന്ത്യക്കാരനെ അതിര്‍ത്തി രക്ഷാസേന അറസ്റ്റ് ചെയ്തു. എത്യോപ്യന്‍ വനിതകളെ അനധികൃതമായി അതിര്‍ത്തികടക്കാൻ സഹായിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർ നടപടികൾക്കായി ഇന്ത്യക്കാരനെയും എത്യോപ്യന്‍ വനിതകളെയും പ്രോസിക്യൂഷന് കൈമാറി.

നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായം നൽകുകയോ, വാഹനത്തില്‍ കൊണ്ടുപോകുകയോ, താമസസൗകര്യം നല്‍കുകയോ, ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നൽകുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 15 വര്‍ഷം വരെ തടവ് ശിക്ഷയും ഒരു മില്യണ്‍ റിയാല്‍ വരെ പിഴയും രാജ്യത്ത് ശിക്ഷ ലഭിക്കും. അത്തരം വാഹനങ്ങളും വീടുകളും കണ്ടുകെട്ടുമെന്നും സേന വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News