Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

April 18, 2024

news_malayalam_ima_doctors_about_covid_spread

April 18, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കി.  ഏപ്രിലില്‍ നടത്തിയ പരിശോധനയില്‍ വൈറസ് വീണ്ടും സജീവമാകുന്നതായി കണ്ടെത്തി. ഏഴ് ശതാനം ടെസ്റ്റുകള്‍ പോസിറ്റീവായതായും ഐഎംഎ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നടത്തിയ അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. അതേസമയം ഗുരുതരമായ രോഗവസ്ഥ എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

എന്നാല്‍ വൈറസ് വീണ്ടും സജീവമാകുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം. മഴക്കാലത്ത് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത പുലര്‍ത്തണമെന്നും വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

എന്നാല്‍ ലോകവ്യാപകമായി കോവിഡ് ആളുകളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറച്ചെന്നാണ് പഠന റിപ്പോര്‍ട്ട്. 2021ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് ഇടയാക്കിയ രണ്ടാമത്തെ രോഗമായും കോവിഡ് മാറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News