Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യുഎഇയിൽ അനധികൃതമായി പടക്കം വിറ്റാലും പൊട്ടിച്ചാലും പിഴയും തടവും

April 08, 2024

news_malayalam_new_rules_in_uae

April 08, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യു.എ.ഇയിൽ ഈദുൽ ഫിത്വർ ആഘോഷത്തിന്റെ ഭാഗമായി അനധികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷനിലെ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ മുന്നറിയിപ്പ് നൽകി. ലൈസൻസ് എടുക്കാതെ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുക, ഉപയോഗിക്കുക, ക്രയവിക്രയം നടത്തുക, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവോ ഒരു ലക്ഷം ദിർഹം (22.76 ലക്ഷം രൂപ) വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. 

കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ അതീവ ജാഗ്രത ഉണ്ടാകണമെന്നും അധികൃതർ ഓർമിപ്പിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ പരാതിപ്പെടാം: ഹോട്ട് ലൈൻ 999, ടോൾ ഫ്രീ 800 2626

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News