Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മസ്ജിദുല്‍ ഹറമില്‍ ഇഫ്താര്‍ നിബന്ധനകള്‍ പ്രഖ്യാപിച്ചു

February 20, 2024

news_malayalam_ramadan_updates_in_saudi

February 20, 2024

ന്യൂസ്‌റൂം ഡെസ്ക്

മക്ക- 2024 റമദാനില്‍ മസ്ജിദുല്‍ ഹറമിലെ ഇഫ്താര്‍ പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ ഇരുഹറം കാര്യ വിഭാഗം പ്രഖ്യാപിച്ചു. ഇഫ്താര്‍ സുഫ്ര വിരിക്കാനുള്ള സ്ഥലം ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കാം. ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, മക്ക മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരമുള്ള കാറ്റിംഗ് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കണം. 

വ്യക്തികള്‍ക്ക് പരമാവധി രണ്ട് സുഫ്ര മാത്രമേ അനുവദിക്കുകയുള്ളൂ. അതേസമയം, ചാരിറ്റി, വഖഫ് സംഘടനകള്‍ക്ക് പത്ത് സുഫ്ര വരെ ബുക്ക് ചെയ്യാം. കുരു കളഞ്ഞ ഈത്തപ്പഴം, കേക്ക്, സ്‌നാക്‌സ്, ജ്യൂസ് എന്നിവയാണ് ഭക്ഷണ സാധനങ്ങള്‍. ഭക്ഷണം നന്നായി പായ്ക്ക് ചെയ്തിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News