Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ഓപ്പറേഷന്‍ മാര്‍കോസ് വിജയം; അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ മോചിപ്പിച്ചു; ഇന്ത്യക്കാരടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതര്‍

January 06, 2024

news_malayalam_ship_hijack_updates

January 06, 2024

ന്യൂസ്‌റൂം ഡെസ്ക്

ഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കു കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക്ക് എന്ന കൂറ്റന്‍ ചരക്കുകപ്പലാണ് നാവികസേന മോചിപ്പിച്ചത്. കപ്പലിലെ 15 ഇന്ത്യക്കാരടക്കമുള്ള 21 പേരെയും രക്ഷപ്പെടുത്തി.  അതേസമയം കപ്പലിലുണ്ടായിരുന്ന കൊള്ളക്കാര്‍ രക്ഷപ്പെട്ടതായും കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു.

നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയും നാവികസേനയുടെ മാര്‍കോസ് കമാന്‍ഡോകളുമാണ് ഓപ്പറേഷന്‍ നടത്തിയത്. ഇന്നലെ വൈകിട്ടാണ് ആയുധധാരികളായ ആറംഗ സംഘം ചരക്കു കപ്പല്‍ റാഞ്ചിയതായി നാവികസേനയ്ക്ക് വിവരം ലഭിക്കുന്നത്. പിന്നാലെ നിരീക്ഷണ വിമാനത്തിലൂടെ കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News