Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ ജിസാനിൽ ശക്തമായ മഴ, ക്ലാസ് മുറിയുടെ മേൽക്കൂര പൊളിഞ്ഞു വീണു

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

ജിസാൻ: സൗദിയിലെ ജിസാൻ മേഖലയിൽ കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് മുറിയുടെ മേൽക്കൂര പൊട്ടി താഴെ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു. വിദ്യാർഥിനികൾ ക്ലാസ് മുറിയുടെ ഒരു മൂലയിലേക്ക് മാറി നിൽക്കുന്നതിനിടെയാണ് മേൽക്കൂര പൊളിഞ്ഞുവീണത്. വീഡിയോയിൽ കുട്ടികളുടെ ശബ്ദവും കേൾക്കാനാവും.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ഞായറാഴ്ച വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തോടുകൾ, വെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങൾ, താഴ്‌വരകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും, തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വിവിധ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, റിയാദിൽ ശക്തമായ പൊടിക്കാറ്റിനും നേരിയ മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അഫീഫ്, ദവാദ്മി, അൽഖുവയ്യ, അൽറെയിൻ, അൽസുൽഫി, അൽമജ്മ, ശഖ്‌റ, താദിഖ്, ഹുറൈമില, റിമ, വാദി അൽദവാസിർ, അൽസുലൈയിൽ, ഖുൻഫുദ, അൽലൈത്ത്, അൽഖുർമ, റാനിയ, തുർബ, അൽകാമിൽ, അസീർ, ജസാൻ, അൽബഹ തുടങ്ങിയ മേഖലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദീന മേഖലയിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News