Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് രേഖകൾ ഇലക്ട്രോണിക് ആയി അപ്‌ലോഡ് ചെയ്യാം; പുതിയ നിയമം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ

February 17, 2024

news_malayalam_new_rules_in_uae

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയിൽ റസിഡൻസി വിസകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് രേഖകൾ ഇലക്ട്രോണിക് ആയി അപ്‌ലോഡ് ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, നാഷണലൈസേഷൻ, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി അറിയിച്ചു. പുതിയ നിയമം ഫെബ്രുവരി 19 (തിങ്കളാഴ്ച) മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി. 

സേവനങ്ങളുടെ സമയം കുറയ്ക്കുന്നതിനും താമസക്കാരുടെ ആരോഗ്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്നും എല്ലാ താമസക്കാരുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കുമെന്നും അൽ ഖൈലി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News