Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഷാർജയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ  വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് സ്വർണം പിടികൂടി

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കുഴമ്പ് രൂപത്തിലുള്ള സ്വർണമാണ് സീറ്റിനടിയിൽ നിന്നും കണ്ടെത്തിയത്. ഒരു കിലോയ്ക്കടുത്ത് (965.09 ഗ്രാം) സ്വർണമാണ് അധികൃതർ പിടിച്ചെടുത്തത്. 

ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണത്തിന് ഏകദേശം 57 ലക്ഷം രൂപയോളം വിലവരുമെന്നാണ് നിഗമനം. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News