Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായ്‌ ഗ്ലോബല്‍ വില്ലേജില്‍ പ്രവേശനം നാളെ മുതല്‍

October 17, 2023

news_malayalam_event_updates_in_uae

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്‌: 28ാമത്  ഗ്ലോബല്‍ വില്ലേജ് കവാടം നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്കായുള്ള ടിക്കറ്റ്, പൊതുഅവധി ദിവസങ്ങള്‍ ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് എന്നിങ്ങനെ രണ്ട് തരം ടിക്കറ്റുകളാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രഖ്യാപിച്ചത്. ആഴ്ചയില്‍ ഏത് ദിവസം വേണമെങ്കിലും ടിക്കറ്റുകള്‍ ഉപയോഗിക്കാനാവും. 22 ദിര്‍ഹം 50 ഫില്‍സ് മുതലാണ് ടിക്കറ്റ് നരക്ക്. 

ഗ്ലോബല്‍ വില്ലേജിന്റെ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവുകള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാളും വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയുള്ളത്. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വിവിധ തരത്തിലുള്ള 40,000 ഷോകളും ഗ്ലോബല്‍ വില്ലേജില്‍ ഈ സീസണില്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് ഉപയോഗിച്ച് വിവിധ ഷോകളും സ്റ്റേജ് പ്രോഗ്രാമുകളും ആസ്വദിക്കാന്‍ സാധിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News