Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
പുതുവത്സര ദിനം: ദുബായിൽ രണ്ട് ദിവസത്തേക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു 

December 30, 2023

news_malayalam_holiday_updates_in_uae

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ പുതുവത്സര ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഡിസംബർ 31നും (ഞായർ) ജനുവരി 1നുമാണ് (തിങ്കൾ) സൗജന്യ പാർക്കിംഗ് അനുവദിക്കുക. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടി ലെവല്‍ പാർക്കിങ്ങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാർക്കിംഗ് ലഭിക്കുക. 

കൂടാതെ, സർഫേസ് പാർക്കിംഗ് (മവാഖിഫ്) ജനുവരി 1 മുതൽ ജനുവരി 2 രാവിലെ 7.59 മണി വരെ സൗജന്യമാണെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അബുദാബിയും അറിയിച്ചു. മുസ്സഫ എം-18 (Mussafah M-18) ട്രക്ക് പാർക്കിംഗ് സ്ഥലത്തും പാർക്കിംഗ് സൗജന്യമായിരിക്കും. നിരോധിത സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്നും, ജനുവരി 1ന് രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ റെസിഡൻഷ്യൽ ഏരിയകളിൽ പാർക്കിംഗ് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 2024 ജനുവരി 2ന് (ചൊവ്വാഴ്ച) പാർക്കിംഗ് ഫീസ് വീണ്ടും സജീവമാകും.

അതേസമയം, പുതുവത്സര ദിനത്തില്‍ യുഎഇയിൽ ടാക്സി സേവനത്തിന്റെ മിനിമം ചാർജ്​ 20 ദിർഹമാകും. റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. സാധാരണ ടാക്സികളിലും ഹലാ ടാക്സികളിലും പുതിയ നിരക്ക് ബാധകമാണ്. വേൾഡ്​ ട്രേഡ്​ സെന്റർ, എക്സ്പോ സിറ്റി,ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലടക്കമാണ്​ മിനിമം ചാർജ്​ 20 ദിർഹമാക്കുക.

കൂടാതെ, വെടിക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്കും മിനിമം നിരക്ക്​ 20ദിർഹമാക്കുമെന്ന്​ ആർ.ടി.എ അറിയിച്ചു. നാളെ (ഞായറാഴ്ച) വൈകുന്നേരം 6 മണി മുതൽ ജനുവരി 1 രാവിലെ 6 മണി വരെയാണ്​ നിരക്ക്​ വർധനവുണ്ടാവുക. ടാക്സി സേവനങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്ന സമയങ്ങളിൽ സേവനം മെച്ചപ്പെടുത്തുന്നത്​ ലക്ഷ്യമിട്ടാണ്​ പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News