Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഈദുല്‍ ഫിത്തര്‍; ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു

April 06, 2024

news_malayalam_sharjah_announced_free_parking

April 06, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഷാര്‍ജ: ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ശവ്വാല്‍ 1 മുതല്‍ 3 വരെ സൗജന്യപാര്‍ക്കിംഗ് അനുവദിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. നീല സൈന്‍ബോര്‍ഡുകളുള്ള പാര്‍ക്കിംഗ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് സൗജന്യപാര്‍ക്കിംഗ് അനുവദിച്ചത്. ഈ പാര്‍ക്കിംഗ് സോണുകളില്‍ വെള്ളിയാഴ്ച, പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും പാര്‍ക്കിങ് ഫീസ് നല്‍കണം.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഇന്‍സ്‌പെക്ടര്‍മാരെ വിന്യസിക്കുമെന്നും അതോറിറ്റി അറിയിച്ചു. 
ഈദിനോട് അനുബന്ധിച്ച് ദുബായ് പോലീസും പരിശോധന കര്‍ശനമാക്കി. സുരക്ഷയ്ക്കായി 400 ലധികം പട്രോള്‍ കാറുകളും വിന്യസിക്കും. പൊതുഗതാഗത ലഭ്യത ഉറപ്പാക്കുന്നതിനായി 1,150 പൊതുഗതാഗത ബസുകള്‍, 12,632 ടാക്‌സി വാഹനങ്ങള്‍, 13,912 ലിമോസിനുകള്‍, കൂടാതെ 57 മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News