Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാർജയിലെ മ്യൂസിയങ്ങളിൽ മാർച്ച് 3 വരെ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു 

February 24, 2024

news_malayalam_new_rules_in_uae

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാർജ: ഷാർജയിലെ മ്യൂസിയങ്ങളിൽ മാർച്ച് 3 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) അറിയിച്ചു. ഷാർജ ഫോർട്ട് (അൽ ഹിൻ), ഷാർജ കാലിഗ്രാഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ ഖോർഫക്കാൻ തുടങ്ങിയ മ്യൂസിയങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. 

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും, വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ രാത്രി 8 മണി വരെയും മ്യൂസിയങ്ങൾ തുറന്നിരിക്കും. ഷാർജയുടെയും ഭരണകുടുംബത്തിൻ്റെയും ചരിത്രത്തെക്കുറിച്ചും പുരാതന പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും എമിറേറ്റിലെ മുൻ ദൈനംദിന ജീവിതത്തെക്കുറിച്ചും സന്ദർശകർക്ക് കൂടുതലറിയാനാകും. 

ഫെബ്രുവരി 28 ന് ദിബ്ബ അൽ ഹിസ്‌നിലും മാർച്ച് 1, മാർച്ച് 3 തീയതികളിൽ ഷാർജയുടെ ഹൃദയഭാഗത്തും ഷാർജ മ്യൂസിയങ്ങളുടെ മൊബൈൽ ബസ് മ്യൂസിയം സംരംഭമായ 'മ്യൂസിയംസ് എക്‌സ്‌പ്രസ്' സർവീസ് നടത്തും.

സൗജന്യ പ്രവേശനത്തിന് പുറമേ, സന്ദർശകർക്ക് വിവിധ വർക്ക്‌ഷോപ്പുകളും, എക്സിബിഷനുകളും സംഘടിപ്പിക്കുന്നുണ്ട്. ഫോണുകൾ, ബാഗുകൾ എന്നിവ അലങ്കരിക്കാൻ വർണ്ണാഭമായ വയറുകൾ, തിളങ്ങുന്ന മുത്തുകൾ, അറബി അക്ഷരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അതുല്യമായ പെൻഡൻ്റുകൾ എങ്ങനെ നിർമ്മിക്കാമെന്ന് സന്ദർശകരെ പഠിപ്പിക്കാൻ ഷാർജ കാലിഗ്രാഫി മ്യൂസിയം 'ലെറ്റർ പെൻഡൻ്റ്' വർക്ക്‌ഷോപ് ഉണ്ടായിരിക്കും. അറബ് ആചാരങ്ങളും പാരമ്പര്യങ്ങളും പ്രദർശിപ്പിക്കുന്ന ശിൽപശാലകളും ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ നടക്കും. ഇവൻ്റ് ഷെഡ്യൂളുകൾ, സമയങ്ങൾ, ലൊക്കേഷനുകൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.sharjahmuseums.ae/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News