Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ വെ​ള്ളക്കെട്ട്​ നിയന്ത്രിക്കാൻ പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു 

January 15, 2024

news_malayalam_development_updates_in_uae

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

 ദുബായ്: ദുബായിൽ ക​ന​ത്ത മ​ഴ​യി​ൽ തെ​രു​വു​ക​ളും റോ​ഡു​ക​ളും ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ നി​രീ​ക്ഷി​ക്കാ​നും, അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​യി ദുബായ് റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​ള​യ നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​ന്​ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, ഹീ​റ്റ്​ മാ​പ്പു​ക​ൾ (വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന സം​വി​ധാനം), കാ​ലാ​വ​സ്ഥ പ്ര​വ​ച​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങിയ അ​ത്യാ​ധു​നി​ക സാ​​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉപയോഗിച്ചാണ്​ പു​തി​യ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം. പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ള്ള ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യു​ള്ള അ​ടി​യ​ന്ത​ര പ​ദ്ധ​തി​ക​ൾ, ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ക്ക​ൽ, ആ​വ​ശ്യ​മാ​യ വസ്തുക്കൾ ​ അ​നു​വ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യു​മാ​ണ്​ പു​തി​യ കേ​ന്ദ്ര​ത്തി​ന്റെ ചു​മ​ത​ല. വെ​ള്ള​ക്കെ​ട്ട്​ മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ വേഗത്തിൽ നേ​രി​ടു​ന്ന​തി​നാണ് പുതിയ സംവിധാനം. 

മെ​ച്ച​പ്പെ​ട്ട കാ​ലാ​വ​സ്ഥ പ്ര​വ​ച​ന വി​വ​ര​ങ്ങ​ൾ​ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ആ​ർ.​ടി.​എ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യും (എ​ൻ.​സി.​എം) സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും. ഇ​തു​വ​ഴി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സജ്ജമാ​ക്കു​ന്ന​തി​നും പൊ​തുജ​ന​ങ്ങ​ൾ​ക്ക്​ അ​തി​വേ​ഗ​ത്തി​ൽ മു​ന്ന​റി​യിപ്പ് ന​ൽ​കു​ന്ന​തി​നും സാധിക്കും. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നാ​യു​ള്ള സ​മ​ഗ്ര പ്ര​തി​ക​ര​ണ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്ന​തി​ന്​ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക ടീ​മി​നേ​യും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.  ദു​ര​ന്ത നി​വാ​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച്​​ യ​ഥാ​സ​മ​യം വി​വ​ര​ങ്ങ​ൾ ആ​ർ.​ടി.​എ​ക്ക്​ കൈ​മാ​റാ​നു​ള്ള​ 'സി​റ്റ​ഡ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ലാ​റ്റ്​​ഫോ​മും' പു​തി​യ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ൽ സ്ഥാപിച്ചിട്ടുള്ള സ്ക്രീ​നു​കളിലൂടെ വെ​ള്ള​ക്കെ​ട്ട് സമയങ്ങളിൽ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മു​ന്ന​റി​യിപ്പ് ന​ൽ​കും. നിരീക്ഷണ കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങളും​ ലൈ​വാ​യി സ്‌ക്രീനുകളിൽ സം​പ്രേ​ഷ​ണം ചെ​യ്യും. 

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലു​ണ്ടാ​യ ശ​ക്​​ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന്​ ദുബായിലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ ഗ​താ​ഗ​ത ത​ട​സ്സപ്പെട്ടിരുന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളാ​ണ്​ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ട്ട​ത്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട്​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക്​​ കേ​ടു​പാ​ടു​കളും സം​ഭ​വി​ച്ചി​രു​ന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News