Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; അഞ്ച് പേര്‍ മരിച്ചു

April 06, 2024

news_malayalam_fire_in_sharjah_residential_building_cause_five_death

April 06, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താമസക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ശ്വാസം മുട്ടിയാണ് അഞ്ച് പേര്‍ക്കും മരണം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മരണപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഗുരുതരമായി പരിക്കേറ്റ 17 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. 7 പേര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയതായും ഷാര്‍ജ പോലീസ് അറിയിച്ചു. 18 കുട്ടികള്‍ ഉള്‍പ്പെടെ 156 താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി.

750 അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ 39 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News