Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം

December 13, 2023

News_Qatar_Malayalam

December 13, 2023

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയില്‍ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. രാജ്യത്ത് യോഗ്യരായ 14 ശതമാനം ജീവനക്കാരും തൊഴില്‍ നഷ്ട നിര്‍ബന്ധിത ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഷുറന്‍സില്‍ വരിക്കാരാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും . ഇന്‍ഷുറന്‍സ് എടുത്തെങ്കിലും കൃത്യമായി പ്രീമിയം അടക്കാത്തവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ സര്‍വീസ് സെന്ററുകള്‍ വഴിയോ പിഴകള്‍ പരിശോധിക്കാനും അടയ്ക്കാനും കഴിയും. തവണകളായി പിഴ അടയ്ക്കാനുള്ള സംവിധാനവുമുണ്ട്. അതേസമയം പിഴ അടയ്ക്കാത്തവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്നും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നോ സേവനാനൂകൂല്യങ്ങളില്‍ നിന്നോ പിഴത്തുക ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം 6.7 ദശലക്ഷത്തിലധികം തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  2023 ജനുവരിയിലാണ് ഇന്‍ഷുറന്‍സ് സ്‌കീം ആരംഭിച്ചത്. ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് തൊഴില്‍നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News