Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ പാസ്‌പോര്‍ട്ടില്‍ കഞ്ചാവ് ഒളിപ്പിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി

December 11, 2023

 Gulf_Malayalam_News

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

ഫുജൈറ: യുഎഇയില്‍ പാസ്‌പോര്‍ട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച യുവതിക്ക് യുഎഇ ഫെഡറല്‍ കോടതി 20,000 ദിര്‍ഹം പിഴ ചുമത്തി. പാസ്പോർട്ടിനകത്തെ താളുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച  മയക്കുമരുന്ന് വനിതാ പോലീസ് പിടിച്ചെടുത്തു. അതേസമയം യുവതി ആരോപണം നിഷേധിച്ചു. പാസ്‌പോര്‍ട്ട് കൈമാറിയ ശേഷം മയക്കുമരുന്ന് അടങ്ങിയ പേപ്പര്‍ ഉണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. 

അതേസമയം പിടിച്ചെടുത്ത വസ്തുക്കളുടെ ലബോറട്ടറി പരിശോധനയിലും പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലും യുവതി മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് യുവതി കുറ്റം ചെയ്തതായി വ്യക്തമാക്കിയ കോടതി പ്രതിയില്‍ നിന്ന് ഇരുപതിനായിരം ദിര്‍ഹം പിഴ ഈടാക്കാന്‍ വിധിക്കുകയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News