Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള അനധികൃത യാത്രകള്‍ക്ക് തടവും പിഴയും

March 06, 2024

news_malayalam_fine_for_crossing_wadis_in_oman

March 06, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ താഴ്ന്ന പ്രദേശങ്ങള്‍ (വാദി) മുറിച്ചുകടക്കുന്നവര്‍ക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയും റോയല്‍ ഒമാന്‍ പോലീസും മുന്നറിയിപ്പ് നല്‍കി. മനപ്പൂര്‍വ്വം താഴ്‌വരകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ തടവും 500 റിയാല്‍ പിഴയും വിധിക്കും. മഴക്കാലത്ത് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു. 

നിര്‍ദേശങ്ങള്‍:

1) താഴ്ന്ന പ്രദേശങ്ങള്‍, തടങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയ്ക്ക് സമീപം നടക്കുന്നത് ഒഴിവാക്കണം.
2) അധികാരികള്‍ ശുപാര്‍ശ ചെയ്യുന്ന സുരക്ഷിതമായ റോഡുകള്‍ മാത്രം ഉപയോഗിക്കുക, താഴ്ന്ന പ്രദേശങ്ങള്‍ മുറിച്ചുകടക്കരുത്. 
3) മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെ(പര്‍വതനിരകളിലൂടെയും പര്‍വതങ്ങള്‍ക്കരികിലൂടെയും) കടന്നുപോകുമ്പോള്‍ ജാഗ്രത പാലിക്കുക.
4) പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളില്‍, റോഡിലെ സാഹചര്യങ്ങള്‍ ശ്രദ്ധിക്കുക.
5) കനത്ത മഴയില്‍ വാഹനമോടിക്കുമ്പോള്‍, ഹസാര്‍ഡ് ലൈറ്റുകളും ഹെഡ്ലൈറ്റുകളും ഉപയോഗിക്കുക, വേഗത കുറയ്ക്കുക, മറ്റ് വാഹനങ്ങളെ മറികടക്കാതിരിക്കുക.  

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News