Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു

September 02, 2023

Gulf_Malayalam_News

September 02, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനും, പത്രപ്രവർത്തകനും, മുൻ ഗവൺമെന്റ് ഉന്നത ഉദ്യോഗസ്ഥനുമായ മുഹമ്മദ് അൽവാൻ (73) അന്തരിച്ചു.

നോവലിസ്റ്റും കഥാകൃത്തുമായാണ് അദ്ദേഹം അറിയപ്പെട്ടത്. നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തിെന്റെയും സാംസ്കാരിക പേജുകളുടെ ചുമതല വഹിച്ചിരുന്നു. അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പുബ്ലിക്കേഷൻസിന്റെ സ്ഥാപക അംഗമാണ്. 

അദ്ദേഹത്തിൻറെ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു. മാധ്യമങ്ങൾക്കും സാംസ്കാരിക സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിനും സ്നേഹിതർക്കും അനുശോചനം അറിയിക്കുന്നുവെന്നും വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9
 


Latest Related News