Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ ട്രാഫിക് പിഴയടക്കാൻ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

January 06, 2024

news_malayalam_scam_alert_in_uae

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ട്രാഫിക് പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളിൽ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ് മു​ന്ന​റി​യി​പ്പ് നൽകി. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ പണമടക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. 

 

അതേസമയം, ഫോ​ണി​ൽ ല​ഭി​ക്കു​ന്ന സം​ശ​യാ​സ്പ​ദ​മാ​യ കോ​ളു​ക​ളോ​ടും സ​ന്ദേ​ശ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെന്നും, അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ നി​ന്നു​ള്ള ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ, ഒ.​ടി.​പി എ​ന്നി​വ അ​വ​ഗ​ണി​ക്ക​ണമെന്നും, ലി​ങ്കു​ക​ൾ ല​ഭി​ച്ചാ​ൽ അ​വ ഓ​പ​ണ്‍ ചെ​യ്യ​രു​തെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ, വ്യ​ക്തി​പ​ര​മോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ ചോ​ദി​ക്കു​ന്ന കോ​ളു​ക​ൾക്കും സ​ന്ദേ​ശ​ങ്ങ​ൾക്കും മ​റു​പ​ടി ന​ൽ​കരുതെന്നും നിർദേശമുണ്ട്. ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിന്റെ ഇ-ക്രൈം സെല്ലിലോ, സോഷ്യൽ മീഡിയ ചാനലുകളിലോ, 901 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News