Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിൽ വ്യാജ കറൻസി കൈമാറ്റ തട്ടിപ്പ്: ജാഗ്രത നിർദ്ദേശവുമായി അധികൃതർ 

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യൂറോ 

അബുദാബി: അബുദാബിയിൽ വ്യാജ കറൻസി കൈമാറ്റ തട്ടിപ്പിനെതിരെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി). ലാഭകരമായ ഓഫറുകളുമായാണ് കറൻസി കൈമാറ്റ ഡീലർമാർ ജനങ്ങളെ സമീപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു . 

വ്യാജ കറൻസി നോട്ടുകൾ വാഗ്ദാനം ചെയ്യുകയോ അല്ലെങ്കിൽ അനധികൃത ഉറവിടങ്ങളിൽ നിന്നും പണം കൈപ്പറ്റുകയോ ചെയ്യുകയാണ് ഈ തട്ടിപ്പ് സംഘമെന്ന് എഡിജെഡി വ്യക്താമാക്കി. അവധിക്കാലം മുതലെടുത്ത് സോഷ്യൽ മീഡിയകളിലൂടെ കുറഞ്ഞ വിലയ്ക്ക് വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുകയാണിവരെന്നും എഡിജെഡി കൂട്ടിച്ചേർത്തു. 

അനധികൃത പണമിടപാടുകാരിൽ നിന്ന് വിദേശ കറൻസി മാറ്റരുതെന്നും അതോറിറ്റി നിർദേശിച്ചു. വിദേശ കറൻസി കൈമാറ്റം ചെയ്യുന്നതിനായി അംഗീകൃത മണി എക്‌സ്‌ചേഞ്ച് ഹൗസുകളോ ബാങ്കുകളോ ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News