Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയിലെ പ്രവാസികള്‍ക്ക് തിരിച്ചടി; എക്‌സ്‌ചേഞ്ച് ഹൗസുകള്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നു

February 12, 2024

news_malayalam_new_rules_in_uae

February 12, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് യുഎഇ എക്‌സ്‌ചേഞ്ച് ഹൗസുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നു. ഫീസ് നിരക്കില്‍ 15 ശതമാനം വര്‍ധനവാണ് ഉണ്ടാകുക. 2.50 ദിര്‍ഹത്തിന് (56.50 രൂപ) തുല്യമാണിത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. യുഎഇയുടെ അധികാര പരിധിയിലുള്ള എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്ഇആര്‍ജി) ഇന്ന് (തിങ്കള്‍) പ്രഖ്യാപിച്ചു. ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരിഹരിച്ച് മത്സരക്ഷമത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങളും ചെലവ് വര്‍ധനവും കാരണം ഫീസ് വര്‍ധന അനിവാര്യമാണെന്ന് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ നേരത്തേ പറഞ്ഞിരുന്നു. ഫിസിക്കല്‍ ബ്രാഞ്ച് റെമിറ്റന്‍സ് സേവനങ്ങള്‍ക്കും ഫീസ് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്ഇആര്‍ജി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഫീസ് ക്രമീകരണം അനുവദിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എഫ്ഇആര്‍ജി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരിയും പറഞ്ഞു. 

അതേസമയം മൊബൈല്‍ ആപ്പ് വഴിയുള്ള പണമടയ്ക്കലില്‍ ഫീസ് നിരക്ക് മാറ്റമില്ലാതെ തുടരുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News