Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഇത്തിഹാദ് എയര്‍വേസിന്റെ തിരുവനന്തപുരം, കോഴിക്കോട് സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

December 28, 2023

news_malayalam_etihad_updates

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വേസ് പുനരാരംഭിക്കുന്നു. ജനുവരി ഒന്നുമുതല്‍ പ്രതിദിനം ഒരു സര്‍വീസ് വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40ന് വിമാനം അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും. 7.55ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് എയര്‍ബസ് 320 വിമാനമാണ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത്. എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് വിമാനത്തിലുള്ളത്. തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ ബസ് 321 പുലര്‍ച്ചെ 3.20 ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. 

ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലാഗേജിന് അനുമതിയുണ്ട്. ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. സീറ്റ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ദുബായ് അല്‍ വാസില്‍ സെന്ററിലെ ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് സൗജന്യമായി ബസ് സര്‍വീസും ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News