Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്മാനിൽ കാറിന് തീ പിടിച്ച് എറണാകുളം സ്വദേശി മരിച്ചു

November 01, 2023

news_malayalam_death_news_in_uae

November 01, 2023

ന്യൂസ്‌റൂം ഡെസ്ക്

അജ്മാൻ: അജ്മാനിൽ കാറിന് തീ പിടിച്ച് എറണാകുളം സ്വദേശി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇയാളുടെ കാർ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ കാറിനകത്ത് മൃതദേഹവും കണ്ടെത്തി.

ദുബായിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അജ്മാൻ എമിറേറ്റ്സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.പിതാവ്: ചാണ്ടി ജോർജ്, മാതാവ്: ലീലാമ്മ. ഭാര്യ: ദീപ്തി തോമസ്. ഒരു മകനുണ്ട്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News