Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലെ വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസുമായി എമിറേറ്റ്​സ്​ 

January 18, 2024

news_malayalam_emirates_flight_updates

January 18, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിലെത്തുന്ന യാത്രക്കാർക്ക് പ്രധാന വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസുകൾ പ്രഖ്യാപിച്ച് ​എമിറേറ്റ്സ്​. മാർച്ച്​ 31ന്​ മുമ്പായി എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് പാസ് ലഭിക്കുക. മ്യൂസിയം ഓഫ്​ ഫ്യൂചർ, അറ്റ്ലാൻറിസ്​അക്വാവെഞ്ചർ എന്നിവ സന്ദർശിക്കാനാണ് പാസ് ​നൽകുന്നത്​.

എട്ടുമണിക്കൂറിൽ കൂടുതൽ ദുബായിൽ സ്​റ്റോപ്പ്​ ഓവറുള്ള യാത്രക്കാർക്കും സൗജന്യ പാസുകൾ ഉപയോഗിക്കാനാവും. ഫെബ്രുവരി 1 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ​സൗജന്യ പാസ്​ ലഭിക്കുക. 2024 മാർച്ച് 31വരെ യാത്ര ചെയ്യാൻ ടിക്കറ്റുകൾ ഉപയോഗിക്കാം. വൺ-വേ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക്​ ഓഫർ ബാധകമല്ല. 

എമിറേറ്റ്​സിന്‍റെ വെബ്​സൈറ്റിലൂടെ ടിക്കറ്റ് ബുക്ക്​ ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്​.ബി24 എന്ന കോഡ് ഉപയോഗിച്ച് പാസ് സ്വന്തമാക്കാം​. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്​ഒരുകോഡും അറ്റ്ലാന്റിസ് അക്വാവെഞ്ചറിനായി മറ്റൊരു കോഡുമാണ് ​കമ്പനി നൽകുക.

ട്രാവൽ ഏജന്റ്, എമിറേറ്റ്‌സ് കോൾ സെന്റർ, ടിക്കറ്റിങ്​ ഓഫീസ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ, യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരന്‍റെ പേര്​, ദുബായിൽ എത്തുന്ന ദിവസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്​ എന്നിവ emiratesoffer@emirates.com എന്ന മെയിലിലേക്ക് അയച്ചാൽ പാസുകൾ ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News