Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയിൽ ക്യാഷ് റിവാർഡ് തട്ടിപ്പിനെതിരെ എമിറേറ്റ്സ് എയർലൈൻ മുന്നറിയിപ്പ് നൽകി 

February 29, 2024

February 29, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിൽ ക്യാഷ് റിവാർഡിന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ എമിറേറ്റ്സ് എയർലൈൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

"ക്യാഷ് റിവാർഡുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഇത് എമിറേറ്റ്‌സിൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയമല്ല, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം", - എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. കമ്പനിയിൽ നിന്നുള്ള എല്ലാ ഔദ്യോഗിക അറിയിപ്പുകളും ആശയവിനിമയങ്ങളും ഔദ്യോഗിക ചാനലുകളിലൂടെ മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

എയർലൈനുമായി ബന്ധപ്പെട്ട സംശയാസ്പദമായ ഇമെയിലുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ abuse@emirates.com എന്ന മെയിലിൽ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News