March 28, 2024
March 28, 2024
ദോഹ: ഖത്തറിൽ ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) ഈദിയ എ ടി എം സേവനം പ്രഖ്യാപിച്ചു. 10 സ്ഥലങ്ങളില്‍ ലഭ്യമായ ഈദിയ എ ടി എം സേവനത്തിലൂടെ 5, 10, 50, 100 റിയാല്‍ മൂല്യങ്ങളില്‍ പിന്‍വലിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.
ഈദിയ എ ടി എം ലൊക്കേഷനുകള്‍:
പ്ലേസ് വെന്‍ഡോം
മാള്‍ ഓഫ് ഖത്തര്‍
അല്‍ വക്ര ഓള്‍ഡ് സൂഖ്
ദോഹ ഫെസ്റ്റിവല്‍ സിറ്റി
അല്‍ ഹസം മാള്‍
അല്‍ മിര്‍ഖാബ് മാള്‍
വെസ്റ്റ് വാക്ക്
അല്‍ ഖോര്‍ മാള്‍
അല്‍ മീര-മുഐതര്‍
അല്‍ മീര-തുമാമ
ക്യു സി ബിയുടെ ഈദിയ എ ടി എം സേവനം, സാധാരണയായി കുട്ടികള്‍ക്ക് പണമോ സമ്മാനമോ നല്‍കുന്ന ഈദിയുടെ പരമ്പരാഗത ആചാരം തിരികെ കൊണ്ടുവന്ന് ഖത്തറി സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F