Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ടാക്‌സി ഭിന്നശേഷിക്കാര്‍ക്കായി റെഗുലര്‍ ടാക്‌സി ബുക്കിംഗ് സേവനം ആരംഭിച്ചു

January 09, 2024

news_malayalam_new_rules_in_uae

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായ് ടാക്‌സി കമ്പനി (ഡിടിസി) ഭിന്നശേഷിക്കാര്‍ക്കായി റെഗുലര്‍ ടാക്‌സി ബുക്കിംഗ് സേവനം ആരംഭിച്ചു. കമ്പനിയുടെ 'ഡിടിസി ആപ്പ്' വഴി ഭിന്നശേഷിക്കാര്‍ക്ക് ഇനിമുതല്‍ സാധാരണ ടാക്‌സികള്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ടാക്‌സികള്‍ക്ക് പകരം സാധാരണ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ സേവനം. അതേസമയം പ്രത്യേക ടാക്‌സികള്‍ക്ക് അനുവദിക്കുന്ന 50 ശതമാനം ഇളവ് സാധാരണ ടാക്‌സികളിലും പ്രയോജനപ്പെടുത്താനാവും. സനദ് കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക.  ഭിന്നശേഷിക്കാരായ രാജ്യത്തെ താമസക്കാര്‍, സന്ദര്‍ശകര്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News