Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായില്‍ പര്‍ദ്ദ ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവ് അറസ്റ്റില്‍

March 16, 2024

news_malayalam_dubai_police_arrested_begger_man_wearing_women_cloth

March 16, 2024

ന്യൂസ്‌റൂം ഡെസ്‌ക്

 

ദുബായ്: ദുബായില്‍ പര്‍ദ്ദ ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയ അറബ് പൗരനാണ് പിടിയിലായത്. അബായയും നിഖാബും ധരിച്ചാണ് പ്രതി പണം യാചിച്ചതെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയതെന്ന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സലേം അല്‍ ഷംസി പറഞ്ഞു. അതേസമയം സഹതാപം ലഭിക്കാനാണ് സ്ത്രീ വേഷം ധരിച്ചതെന്ന് യുവാവ് വിശദീകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News