Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ കുട്ടികളുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ കോള്‍ സെന്റര്‍ ആരംഭിച്ചു

January 21, 2024

news_malayalam_new_rules_in_uae

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായില്‍ കുട്ടികളുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി പുതിയ കോള്‍ സെന്റര്‍ സേവനം ആരംഭിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ (ജിഡിആര്‍എഫ്എ) നേതൃത്വത്തിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. 24/7 സമയവും കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ലഭ്യമാകും. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലെ കുട്ടികളുടെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകളുടെ ഭാഗമായാണ് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് .

നിരവധി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ തേടിയുള്ള കോളുകള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ തുറന്നതെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. 8005111 ( യുഎഇ), + 971 43139999 (മറ്റ് രാജ്യങ്ങള്‍) എന്ന ടോള്‍ ഫ്രീ നമ്പറുകളില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടാം. അറബിക് , ഇംഗ്ലീഷ് ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാണ്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഘട്ടത്തില്‍ ആവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍, എമിറാത്തി കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ കഴിയും.


Latest Related News