Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് എമിറേറ്റ്‌സ് ഇന്ത്യന്‍ യാത്രക്കാര്‍ക്കായി പ്രീ- വിസ ഓണ്‍ അറൈവല്‍ ആരംഭിച്ചു: നിബന്ധനകൾ അറിയാം

February 01, 2024

news_malayalam_emirates_flight_updates

February 01, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായ് വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി മുന്‍കൂട്ടി അംഗീകരിച്ച വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചു. എയര്‍ലൈനില്‍ യാത്ര ബുക്ക് ചെയ്യുന്നവര്‍ക്കാണ് സൗകര്യം ലഭ്യമാകുക. 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസയാണ് ഇഷ്യൂ ചെയ്യുക. ഇന്ത്യന്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ദുബായില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ക്യൂ ഒഴിവാക്കാന്‍ പുതിയ സേവനം സഹായിക്കും.

ലോകരാജ്യങ്ങളിലെ ഔദ്യോഗിക വിവര ശേഖരണ ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബലിന് കീഴിലെ ദുബായ് വിസ പ്രോസസിംഗ് സെന്ററാണ്  (DVPC) സേവനം നല്‍കുന്നത്. സാധുതയുള്ള ആറ് മാസത്തെ യുഎസ് വിസ, യുഎസ് ഗ്രീന്‍ കാര്‍ഡ്, യുറോപ്യന്‍ റസിഡന്‍സി/ യുകെ റസിഡന്‍സി എന്നിവയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സേവനം ലഭിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ സമ്പൂര്‍ണ വിവേചനാധികാര പരിധിയിലാണ് വിസ അനുവദിക്കുന്നതെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി യുഎഇ വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എമിറേറ്റ്‌സും ദുബായ് സര്‍ക്കാരും സജ്ജമാക്കിയ സൗകര്യമാണ് ഡിവിപിസി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News