Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
നവംബർ മുതൽ ദുബായിൽ യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാം 

September 20, 2023

Qatar_Malayalam_News

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നത്. പാസ്പോർട്ടിന് പകരം തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും. നവംബറിൽ ഈ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.

ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകളാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദീനത് ജുമൈറയില്‍ തുറമുഖങ്ങളുടെ ഭാവി നയങ്ങള്‍ രൂപപ്പെടുത്താനുള്ള രണ്ട് ദിവസത്തെ ആഗോള സമ്മേളനത്തിലാണ് പുതിയ സേവനത്തിന്റെ തീരുമാനം ഉണ്ടായത്. 

അതേസമയം, പാസ്‌പോർട്ടിൽ സ്റ്റാമ്പ് ആവശ്യമുള്ള രാജ്യത്തേക്കാണ് ഒരു യാത്രക്കാരൻ പോകുന്നതെങ്കിൽ, സ്റ്റാമ്പ് ലഭിക്കുന്നതിന് വേണ്ടി എയർപോർട്ടിലെ കൺട്രോൾ ഓഫീസറെ സമീപിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News