Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് വിമാനത്താവളത്തില്‍ 8.9 കിലോഗ്രാം കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

December 05, 2023

Qatar_Malayalam_News

December 05, 2023

ന്യൂസ്‌റൂം ഡെസ്ക്

യുഎഇ: ദുബായ് വിമാനത്താവളത്തില്‍ ഏഷ്യന്‍ വംശജനായ യാത്രക്കാരനില്‍ നിന്ന് 8.9 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടി. മൈലാഞ്ചിയുടെ രൂപത്തില്‍ പൊടിച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിനൊപ്പം പ്രതിയെ ഡയറക്ടറേറ്റ് ഓഫ് ആന്റിനര്‍ക്കോട്ടിക്‌സിന് ദുബായ് പോലീസ് കൈമാറി. 

യാത്രക്കാരന്റെ ബാഗിന് അസാധാരണമായി ഭാരം തോന്നിയതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദുബായിലേക്കുള്ള നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിന് ജാഗ്രത കര്‍ശനമാക്കിയതായി ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വകുപ്പ് മേധാവി ഇബ്രാഹിം അല്‍ കമാലി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News