Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയില്‍ നിയമവിരുദ്ധമായി വാഹനമോടിച്ചവരെക്കൊണ്ട് റോഡ് കഴുകിച്ചു

December 24, 2023

news_malayalam_traffic_news_in_uae

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയില്‍ നിയമവിരുദ്ധമായി വാഹനമോടിച്ച മൂന്ന് പേര്‍ക്ക് റോഡ് കഴുകാന്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്കും അയ്യായിരം ദിര്‍ഹം പിഴയും ചുമത്തി. അല്‍ ഐന്‍ കോടതിയുടേതാണ് വിധി. സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് റോഡ് വൃത്തിയാക്കാന്‍ കോടതി വിധിച്ചത്. അപകടകരമായി വാഹമോടിക്കുക, മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളുടെ കാറുകള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലെന്നും നിയമവിരുദ്ധമായി ഹോണ്‍ മുഴക്കിയതായും കണ്ടെത്തി. തുടര്‍ന്ന് മൂവരുടേയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും വാഹനങ്ങള്‍ കണ്ടുകെട്ടാനും അല്‍ ഐന്‍ കോടതി വിധിച്ചു. 

അപകടകരമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വൈറലായതോടെയാണ് മൂന്ന് പേരും പിടിയിലായത്.  മൂവരും റോഡ് വൃത്തിയാക്കുന്ന ചിത്രങ്ങളും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News