Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഫുജൈറയിലെ റോഡുകളിൽ അപകടകരമായി അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു

December 24, 2023

news_malayalam_arrest_updates_in_uae

December 24, 2023

ന്യൂസ്‌റൂം ഡെസ്ക്

ഫുജൈറ: ഫുജൈറയിൽ പ്രധാന റോഡിലൂടെ അശ്രദ്ധമായി വാഹനമോടിക്കുകയും അപകടകരമായി അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്‌ത നിരവധി ഡ്രൈവർമാരെ അറസ്റ്റ് ചെയ്‌തതായി ഫുജൈറ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. 

 

കല്യാണം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇടുങ്ങിയ സ്ഥലത്ത് അപകടകരമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ട്രാഫിക് ആൻഡ് പട്രോൾ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ശ്രദ്ധിച്ചതിന് പിന്നാലെയാണ് നടപടി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നായിഹ് അൽ താനിജി പറഞ്ഞു. 

അതേസമയം, ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News