December 26, 2023
December 26, 2023
റിയാദ്: രാജ്യത്ത് എത്തുന്ന പുതിയ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി സൗദിയില്‍ സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചു. വീട്ടുജോലിക്കാരുടെ അവകാശവും ക്ഷേമവും സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഫെബ്രുവരി 11 മുതല്‍ മുസാനെദ് പ്ലാറ്റ്‌ഫോമില്‍ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാകുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാറിന്റെ ആദ്യ രണ്ട് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് നീട്ടാനോ റദ്ദാക്കാനോ തൊഴിലുടമയ്ക്ക് ്അവസരമുണ്ട്. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും നിരവധി ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ ജോലിയില്‍ നിന്ന് ഒളിച്ചോടുകയോ, ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യത്തതോ ആയ സാഹചര്യം, വിട്ടുമാറാത്ത രോഗം, വൈകല്യം സംഭവിക്കല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. തൊഴിലുടുമയ്ക്ക് മരണമോ വൈകല്യമോ സംഭവിക്കുന്നതിനെ തുടര്‍ന്ന് ശമ്പളം മുടങ്ങുന്ന സാഹചര്യങ്ങളില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരവും ഇന്‍ഷുറന്‍സിലൂടെ വാഗ്ദാനം ചെയ്യുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F