Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഇന്ത്യൻ നിയമപ്രകാരം ദുബായിൽ ദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ചു 

September 13, 2023

Gulf_Malayalam_News

September 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ഇന്ത്യൻ നിയമപ്രകാരം ദുബായിൽ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു.കോടതി ഉത്തരവ് പ്രകാരം, കുട്ടികളുടെ സംരക്ഷണം ഭർത്താവിന് ലഭിച്ചു. കട്ടികളെ വളർത്താൻ അമ്മ മാനസികമായും വൈകാരികമായും യോഗ്യയല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളും സാക്ഷിമൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

ദുബായിൽ 2023 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന യുഎഇ ഫെഡറൽ പേഴ്‌സണൽ സ്റ്റാറ്റസ് ലോ (ഫെഡറൽ ലോ നമ്പർ 41 ഓഫ് 2022) അനുസരിച്ച് അമുസ്‌ലിം പ്രവാസികൾക്ക് കുടുംബ കാര്യങ്ങളിൽ സ്വന്തം രാജ്യത്തെ നിയമം ഉപയോഗിക്കാനുള്ള അവസരം നൽകുന്നുണ്ട്. വിവാഹം,വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, മറ്റ് മേഖലകൾ എന്നിവയും ഈ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് പൗരന്മാരായിരുന്നു ദുബായ് കോടതിയിൽ എത്തിയ ഹിന്ദു മതത്തിലുള്ള ദമ്പതികൾ.

1955 മുതലുള്ള ഇന്ത്യൻ വിവാഹ നിയമത്തെ അടിസ്ഥാനമാക്കിയാണ് ദുബായ് കോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചത്. കേസിൽ ഇന്ത്യൻ നിയമം ഉപയോഗിക്കണമെന്ന് ഭാര്യ തന്നെയാണ് ആവശ്യപ്പെട്ടിരുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News