Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ; സുപ്രധാന ക്രിമിനല്‍ നിയമ ഭേദഗതിക്ക് ലോക്‌സഭയുടെ അംഗീകാരം 

December 20, 2023

Malayalam_Gulf_News

December 20, 2023

ന്യൂസ്‌റൂം ഡെസ്ക്

ഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതിക്ക് ലോക്‌സഭ അംഗീകാരം നല്‍കി. ഐപിസി, സിആര്‍പിസി നിയമങ്ങള്‍ക്ക് പകരമായ നിര്‍ണായക നിയമ നിര്‍മാണത്തിനാണ് സഭ അംഗീകാരം നല്‍കിയത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ നിര്‍ണായക ബില്ലുകള്‍ ലോക്‌സഭ പാസാക്കി. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കുന്നതാണ് പ്രധാന ഭേദഗതി. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ ഒന്‍പത് പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.

കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമങ്ങള്‍ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നീതി ഉറപ്പാക്കുന്നതും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News