Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയത്തുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

September 21, 2023

Malayalam_Qatar_News

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിന് ശേഷമാണ് പകൽ സമയത്ത് നിയന്ത്രണ മേർപ്പെടുത്തിയിരുന്ന നിയമം മാറ്റിയത്. റൺവേയുടെ റീകാർപ്പറ്റിംഗ് ജോലികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചു വിടുന്നതുമായ വിമാനങ്ങൾക്കും പകൽ സമയത്ത് ലാൻഡ് ചെയ്യാൻ തടസ്സമുണ്ടാകില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News