Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

March 09, 2024

news_malayalam_classess_suspended_due_to_heavy_rain_in_oman

March 09, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മാര്‍ച്ച് 10) അവധി പ്രഖ്യാപിച്ചു. രാജ്യത്തെ വൊക്കേഷണല്‍ കോളേജുകളിലെ അധ്യായനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര-ഗവേഷണ, ഇന്നൊവേഷന്‍ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചതെന്ന് അതോറിറ്റി അറിയിച്ചു. അല്‍ ദാഹിറ, അല്‍ ബുറൈമി,സൗത്ത് അല്‍ ബത്തിന, മസ്‌കത്ത്, അല്‍ ദഖിലിയ, നോര്‍ത്ത്-സൗത്ത് അല്‍ ശര്‍ഖിയ എന്നിവിടങ്ങളിലെ അധ്യായനം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റാനും മന്ത്രാലയം നിര്‍ദേശിച്ചു. കാലാവസ്ഥയ്ക്കനുസരിച്ച്, മാര്‍ച്ച് 11 മുതല്‍ അധ്യായനം സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. 

അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകള്‍ ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലേയും സര്‍ക്കാര്‍, സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങള്‍, നഴ്‌സറികള്‍ എന്നിവയുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാര്‍ച്ച് 11, തിങ്കള്‍ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നാളെയും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളപ്പൊക്ക സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News