Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയില്‍ അഗ്നി സുരക്ഷ മാനദണ്ഡങ്ങള്‍ സിവില്‍ ഡിഫന്‍സ് കര്‍ശനമാക്കി

October 26, 2023

news_malayalam_new_rules_in_uae

October 26, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയില്‍ സിവില്‍ ഡിഫന്‍സ് അഗ്നി സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. നിരവധി കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയനെത്തുടര്‍ന്നാണ് നടപടി. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും അപായ സൈറണ്‍ അടക്കം എല്ലാ അഗ്നിശമന ഉപകരണങ്ങളും നിര്‍ബന്ധമാണെന്നും സിവില്‍ ഡിഫന്‍സ് നോട്ടീസില്‍ അറിയിച്ചു. ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് പുറമെ അവ എളുപ്പത്തില്‍ ലഭ്യമായിരിക്കണം. സ്ഥാപനങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴ ഈടാക്കും. നിയമലംഘനങ്ങള്‍ക്ക് 2000 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കുടുംബമായി താമസിക്കേണ്ട ഇടങ്ങളില്‍ അവിവാഹിതര്‍ താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ പേര്‍ ഒരു കെട്ടിടത്തില്‍ താമസിക്കുന്നതും കുറ്റകരമാണ്. കൂടുതല്‍ പേര്‍ ഒരിടത്ത് താമസിക്കുന്നതില്‍ സുരക്ഷാ പ്രശ്നവും അധികൃതര്‍ ഉയര്‍ത്തി. വൈദ്യുതി, പാചകവാതകം തുടങ്ങിയവ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് അഗ്‌നിബാധക്ക് ഇടയാക്കും. അനുമതിയില്ലാതെ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതിന് പത്ത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. 

പാചകവാതക സംഭരണികളുടെ പരിസരങ്ങളിലെ ശുചിത്വമില്ലായ്മ, സിവില്‍ ഡിഫന്‍സിന്റെ അനുമതിയില്ലാതെ മുറികളിലും അടുക്കളകളിലും മേല്‍ക്കൂരകളിലും നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അടിയന്തര രക്ഷാമാര്‍ഗങ്ങള്‍ അടച്ച് ഇടനാഴികളില്‍ ഉള്‍പ്പെടെ സാധന സാമഗ്രികള്‍ സൂക്ഷിക്കല്‍ തുടങ്ങി സുരക്ഷയെ ബാധിക്കുന്ന നിരവധി നിയമ ലംഘനങ്ങളാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News