Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഖത്തര്‍ മാസ്റ്റേഴ്‌സ് ചെസ്‌ ചാമ്പ്യന്‍ഷിപ്പ്: വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വൈശാലിക്ക് കിരീടം

October 21, 2023

news_malayalam_sports_news_updates

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ മാസ്‌റ്റേഴ്‌സ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ അഞ്ച് പോയിന്റുമായി ഇന്ത്യന്‍ താരം വൈശാലി രമേശ്ബാബു ജേതാവായി. അവസാന മത്സരത്തില്‍ അമേരിക്കന്‍ താരം ഗ്രിഗറി കൈദനോവിനെതിരെ തോല്‍വി നേരിട്ടെങ്കിലും വൈശാലി ജയം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. 

അതേസമയം അവസാന റൗണ്ട് വരെ വാശിയേറിയ പോരാട്ടം നടന്ന പുരുഷ വിഭാഗത്തില്‍ ടൈബ്രേക്കറിലെ ജയത്തോടെ ഉസ്ബക്‌സ്താന്റെ നദിബെക് യാകുബേവ് കിരീടം ചൂടി. 6.5 പോയിന്റുമായി മലയാളി താരം എസ് എല്‍ നാരായണന്‍, അര്‍ജുന്‍ എറിഗൈസി, ഡി. ഗുകേഷ് എന്നീ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനം നേടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News