Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയില്‍ ഗാര്‍ഹിക പീഡനത്തിനെതിരെ ബോധവല്‍ക്കരണ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നു

February 19, 2024

news_malayalam_campaign_against_domestic_violence_in_abudhabi

February 19, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: അബുദാബിയില്‍ ഗാര്‍ഹിക പീഡനത്തിനെതിരെ ബോധവത്ക്കരണ കാമ്പെയ്ന്‍ ആരംഭിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ(എഡിജെഡി) സെന്റര്‍ ഫോര്‍ ലീഗല്‍ ആന്റ് കമ്മ്യൂണിറ്റി അവയര്‍നെസാണ് (മസൗലിയ) കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ' അക്രമം- കുടുംബ സ്ഥിരതയുടെ അന്ത്യം' എന്ന പേരില്‍ മൂന്ന് മാസത്തെ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. 

ഗാര്‍ഹിക പീഡനത്തിന്റെ ദൂഷ്യവശങ്ങള്‍, എങ്ങനെ തടയാം, കുടുംബങ്ങളുടെ അവകാശങ്ങളും കടമകളും, കുറ്റവാളികള്‍ക്കുള്ള ശിക്ഷ എന്നിവയില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ശക്തമായ കുടുംബം കുട്ടികളുടെ വ്യക്തിത്വ വികസത്തെ സ്വാധീനിക്കുമെന്ന് എഡിജെഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.

കുടുംബത്തിലെ ഒരു അംഗം മറ്റൊരാള്‍ക്കെതിരെ നടത്തുന്ന ഏതൊരു പ്രവൃത്തിയും പ്രസ്താവന, ദുരുപയോഗം, ഉപദ്രവം അല്ലെങ്കില്‍ ഭീഷണി, അവന്റെ/അവളുടെ രക്ഷാധികാരം, കസ്റ്റഡി, അധികാരം അല്ലെങ്കില്‍ കടമ എന്നിവയ്ക്ക് അതീതമായി, വ്യക്തിയുടെ ശാരീരിക ദ്രോഹമോ നാശമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും, പ്രസ്താവനയും, ദുരുപയോഗവും, ഉപദ്രവവും ഭീഷണിയും യുഎഇ നിയമത്തില്‍ ഗാര്‍ഹിക പീഡനമായി കണക്കാക്കപ്പെടും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News