Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഖത്തറിൽ കാമറാമാനായിരുന്ന റഫീഖ് റഷീദ് അന്തരിച്ചു 

January 16, 2024

news_malayalam_death_news_in_kerala

January 16, 2024

അൻവർ പാലേരി 

ദോഹ :കാമറാമാനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി റഫീഖ് റഷീദ് നിര്യാതനായി.പ്രശസ്ത ബാലസാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടിയുടെ മകനാണ്.കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയത്. പ്രശസ്ത ഗാനരചയിതാവ് റഹീം കുറ്റ്യാടിയുടെ മകളുടെ ഭർത്താവാണ്.

ഖത്തറിൽ ലിബിയ ടിവി, അൽ-റയ്യാൻ ടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ക്യാമറപേഴ്സൺ ആയിരുന്നു. ഖത്തറിന് പുറമെ ബഹ്റൈനിലും ദീർഘകാലം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.

മലയാളം, തെലുങ്ക്, തമിഴ്, അറബിക്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പരസ്യങ്ങൾ, ഷോർട് ഫിലിം, ഡോക്യൂമെന്ററി എന്നിവയുടെ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 'നേർച്ചപ്പെട്ടി' എന്ന മലയാള സിനിമയുടെ ഛായഗ്രഹകനാണ്

മാതാവ്: ഉമ്മുകുൽസു.
ഭാര്യ: നഈമ (റഹീം കുറ്റ്യാടിയുടെ മകൾ)

മക്കൾ: അബ്ദുള്ള (ഖത്തർ), ആദിൽ, റഷ, അമൻ.

സഹോദരങ്ങൾ:
ഷമീർ (ഖത്തർ റേഡിയോ), ഷഫീഖ് (ഖത്തർ), റംല, നഷീദ.

ഖബറടക്കം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി പനയത്ത് ജുമുഅ മസ്ജിദിൽ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News