Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പ് താൽകാലികമായി നിർത്തി

April 01, 2024

news_malayalam_raffle_draw_updates

April 01, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിൽ ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പ് ഇന്ന് (ഏപ്രിൽ 1) മുതൽ താൽകാലികമായി നിർത്തിവച്ചു. യുഎഇ റെഗുലേറ്ററി ഗെയിമിങ് നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തനം താൽക്കാലികമായി നിർത്തുന്നുവെന്ന് അബുദാബി ആസ്ഥാനമായുള്ള റാഫിൾ നറുക്കെടുപ്പ് അധികൃതർ പ്രഖ്യാപിച്ചു.

എന്നാൽ സീരീസ് 262-ന്റെ ഷെഡ്യൂൾ ചെയ്ത തത്സമയ നറുക്കെടുപ്പ് ഏപ്രിൽ 3ന് നടക്കും. 10 ദശലക്ഷം ദിർഹത്തിന്റെ "ഗാരൻറി ഗ്രാൻഡ് പ്രൈസ്" ഉൾപ്പെടെ എല്ലാ സമ്മാനങ്ങളും നൽകും. മേയ് 3-ന് നടക്കേണ്ട മസെരാട്ടി ഗിബ്ലി, റേഞ്ച് റോവർ ഇവോക്ക് ഡ്രീം കാർ നറുക്കെടുപ്പുകളും ഉണ്ടാകും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എല്ലാ മാസവും 3-നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. 

യുഎഇ അധികൃതരുടെ നിർദേശപ്രകാരം പ്രവർത്തനം അവസാനിപ്പിച്ച മൂന്നാമത്തെ പ്രധാന റാഫിൾ ഡ്രോ ഓപറേറ്ററാണ് ബിഗ് ടിക്കറ്റ്. ഈ വർഷം ജനുവരി 1 മുതൽ ദുബായ് ആസ്ഥാനമായുള്ള മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. അതേസമയം, ഗെയിമുകൾ എന്നാണ് പുനരാരംഭിക്കുകയെന്നുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. 

ഉപയോക്താക്കൾ നൽകിയ പിന്തുണക്ക് ബിഗ് ടിക്കറ്റ് അധികൃതർ നന്ദി പറഞ്ഞു. റെഗുലേറ്ററി പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനാൽ യഥാസമയം ഔദ്യോഗിക ചാനലുകളിലൂടെ ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുമെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +971022019244, help@bigticket.ae

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News