Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
എ.എഫ്.സി ഏഷ്യൻ കപ്പ്: സിറിയക്കെതിരെ ഓസ്ട്രേലിയക്ക് ഒരു ഗോൾ ജയം 

January 18, 2024

news_malayalam_afc_asian_cup_updates

January 18, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ സിറിയക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ജയം. ഓസ്‌ട്രേലിയ 1-0ന് സിറിയയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ 59 മിനിറ്റിലാണ് ഓസ്‌ട്രേലിയ ഗോള്‍ നേടിയത്. ഓസ്‌ട്രേലിയന്‍ താരം ജാക്‌സന്‍ ഇര്‍വൈനാണ് സിറിയക്കെതിരെ ഗോളടിച്ചത്. ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ന് (വ്യാഴം) ഉച്ചക്ക് 2:30ന് നടന്ന ഗ്രൂ​പ്പ് ‘ബി’​ മത്സരത്തിലാണ് ഇരുടീമുകളും മത്സരിച്ചത്.

അതേസമയം, ഇന്ന് (വ്യാഴം) ഇന്ത്യ രണ്ടാമത്തെ പോരാട്ടത്തിന് ഗ്രൗണ്ടിലിറങ്ങും. ഉസ്ബെകിസ്താനാണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികൾ. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകിട്ട് 5:30നാണ് മത്സരം. 

കൂടാതെ, ഇന്ന് രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ ഫലസ്തീനെതിരെ യു.എ.ഇയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News