Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

April 25, 2024

news_malayalam_customs_updates_in_qatar

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അബു സമ്ര അതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച തോക്കുകളും ബുള്ളറ്റുകളും ലാൻഡ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. തുറമുഖത്ത് എത്തിയയുടൻ വാഹന സ്കാനിംഗ് ഉപകരണം ഉപയോഗിച്ച് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വാഹനത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മൂന്ന് തോക്കുകളും 1900 ബുള്ളറ്റുകളും കണ്ടെത്തി.

 

രാജ്യത്തേക്കുള്ള വാഹനങ്ങൾക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുന്നതിനായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അടുത്തിടെ അബു സമ്ര അതിർത്തിയിൽ പുതിയ പരിശോധനാ ഉപകരണങ്ങൾ അവതരിപ്പിച്ചിരുന്നു. ഈ ഉപകരണങ്ങൾക്ക് മണിക്കൂറിൽ 130 കാറുകൾ പരിശോധിക്കാൻ കഴിയും. ഒരു വാഹനത്തിന് ഏകദേശം രണ്ട് മിനിറ്റാണ് പരിശോധന സമയം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News