Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ ഹിറ്റ് ആന്റ് റണ്‍ കേസില്‍ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

March 02, 2024

news_malayalam_asian_nationality_arrested_in_hit_and_run_case_in_oman

March 02, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത് : ഒമാനില്‍ ഹിറ്റ് ആന്റ് റണ്‍ കേസില്‍ ഏഷ്യന്‍ വംശജനായ പ്രവാസിയെ അറസ്റ്റ് ചെയ്തു. സീബ് വിലായത്തില്‍ നടന്ന അപകടത്തില്‍ ഒരു പൗരന്‍ മരണപ്പെട്ടിരുന്നു. വാഹനമിടിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ മസ്‌കത്ത് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡാണ് അറസ്റ്റ് ചെയ്തത്. 

ഏഷ്യന്‍ വംശജനായ ഡ്രൈവര്‍, അപകടശേഷം വാഹനം ഒളിപ്പിച്ചതായും റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടികള്‍ തുടരുകയാണെന്നും റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News