Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയില്‍ പുനരുപയോഗ എന്‍ജിന്‍ ഓയിലുകള്‍ അനധികൃതമായി വില്‍പ്പന നടത്തിയ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

February 17, 2024

news_malayalam_an_expat_arrested_in_saudi_for_resell_dubious_car_oils

February 17, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്:  സൗദി അറേബ്യയില്‍ പുനരുപയോഗ എന്‍ജിന്‍ ഓയിലുകള്‍ അനധികൃതമായി വിപണനം ചെയ്ത ഏഷ്യന്‍ വംശജനായ പ്രവാസിയെ സൗദി അധികൃതര്‍ റിയാദില്‍ അറസ്റ്റ് ചെയ്തു. പ്രശസ്തമായ വിതരണക്കാരുടെ പേരുകള്‍ ഉപയോഗിച്ച് പുനരുപയോഗ എണ്ണകള്‍ ശേഖരിച്ച് പായ്ക്ക് ചെയ്യുന്നത് സൗദി ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഏജന്റില്‍ നിന്ന് എണ്ണകള്‍ വാങ്ങി റീബില്‍ ചെയ്ത് വില്‍ക്കുന്നത് പതിവാണെന്നും പോലീസ് വ്യക്തമാക്കി. 

വാണിജ്യ, മാനവവിഭവശേഷി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സൗദി നിയമപ്രകാരം വാണിജ്യ വഞ്ചനയ്ക്ക് ഏഴ് വര്‍ഷം വരെ തടവും പരമാവധി അഞ്ച് മില്യണ്‍ റിയാല്‍ പിഴയും വിധിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News