Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിലെ അല്‍ മരിയ സ്ട്രീറ്റ് പാലം തിങ്കളാഴ്ച മുതല്‍ താല്‍ക്കാലികമായി അടച്ചിടും

January 06, 2024

news_malayalam_road_closure_in_uae

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിലെ അല്‍ മരിയ സ്ട്രീറ്റ് പാലം ജനുവരി 8, തിങ്കളാഴ്ച മുതല്‍ ഒരു മാസത്തേക്ക് താല്‍ക്കാലികമായി അടച്ചിടും. അല്‍ സഹിയയിലെ ഫസ്റ്റ് സ്ട്രീറ്റില്‍ നിന്ന് അല്‍ മരിയ ദ്വീപിലേക്ക് നീളുന്ന പാലം ഫെബ്രുവരി 3 വരെ അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു. ട്രാഫിക് സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായാണ് റോഡ് അടച്ചിടുന്നത്. 

അതേസമയം ദുബായ് മാരത്തണിന്റെ ഭാഗമായി നാളെ ഉം സുഖീം സ്ട്രീറ്റ്, ജുമൈറ ബീച്ച് റോഡ് , അല്‍ വാസല്‍ റോഡ് എന്നിവയുടെ ചില ഭാഗങ്ങള്‍ അടച്ചിടും. രാവിലെ 6 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് നിയന്ത്രണം. ജുമൈറ ബീച്ച് റോഡിലൂടെ 42.195 കിലോമീറ്റര്‍ ദൂരത്തിലാണ് നാളെ മാരത്തണ്‍ നടക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News